തിരുവല്ല: കഴിഞ്ഞവർഷം മസ്റ്ററിംഗ്‌ പൂർത്തീകരിക്കാത്തതിനാൽ പെൻഷൻ തടഞ്ഞുവച്ചിട്ടുള്ള ഗുണഭോക്താക്കൾ ഫെബ്രുവരി 10 വരെ അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ്‌ പൂർത്തീകരിക്കണമെന്നും മറ്റു ഗുണഭോക്താക്കൾ മസ്റ്ററിംഗ്‌ ചെയ്യണ്ടെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. പെരിങ്ങര പഞ്ചായത്തിലെ വിവിധ ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ കഴിഞ്ഞവർഷം മസ്റ്ററിംഗ്‌ പൂർത്തീകരിക്കാത്ത കാരണത്താൽ പെൻഷൻ തടഞ്ഞുവച്ചിട്ടുള്ളവർ ഫെബ്രുവരി 10 നകം അക്ഷയകേന്ദ്രം മുഖേന മസ്റ്ററിംഗ്‌ പൂർത്തീകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.