ചെങ്ങന്നൂർ: ജീവിതത്തിൽ ദൈവ സാന്നിദ്ധ്യം യഥാർത്ഥ്യമാകണമെന്ന് മാർത്തോമാ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസന അദ്ധ്യക്ഷൻ ഡോ.യുയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പാ പറഞ്ഞു.ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസന കൺവെൻഷൻ സമാപന സമ്മേളനം ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ദൈവ സാന്നിദ്ധ്യം വിശ്വാസികൾക്ക് കരുത്തു പകരും. പ്രതി സന്ധികളിൽ ദൈവം നമ്മെ കരങ്ങളിൽ വഹിക്കും. ദൈവ ഉദേശം മനസിലാക്കി വിധേയപെടണം. ദൈവ ഇഷ്ടം ജീവിതത്തിൽ നിറവേറപ്പെടണം. ജീവിതത്തിലെ സന്തോഷങ്ങളിൽ അമിതമായി ആഹ്ലാദിക്കുകയോ ദുഃഖങ്ങളിൽ ദൈവത്തെ തള്ളി പറയുകയോ ചെയ്യരുതെന്നു അദ്ദേഹം പറഞ്ഞു. ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തിമോഥെ യോസ് അദ്ധ്യക്ഷനായിരുന്നു. സജീവ ശുശ്രൂഷയിൽ നിന്ന് വിരമിക്കുന്ന ഭദ്രാസന സെക്രട്ടറി റവ. തോമസ് ജോർജ് മാരാമണ്ണിനെ തോമസ് മാർ തിമോഥെ യോസ് ഷാൾ അണിയിച്ചു ആദരിച്ചു.വികാരി ജനറാൽ വെരി.റവ., ജയൻ തോമസ്,ഭദ്രാസന ട്രഷറർ ജിജി മാത്യു സ്‌കറിയാ എന്നിവർ പ്രസംഗിച്ചു.രാവിലെ ഡോ.യുയാക്കിം മാർ കൂറി ലോസ് വിശുദ്ധ കുർബാന ശുശ്രൂഷ അനുഷ്ഠിച്ചു.