പന്തളം: എസ്.എഫ്.ഐ. അമ്പതാം വാർഷികത്തോടനുബന്ധിച്ച് പന്തളം എൻ.എസ്.എസ് കോളേജിലെ 1970 മുതലുള്ള എസ്.എഫ്.ഐ പ്രവർത്തകരുടെ സൗഹൃദ സംഗമം ഫെബ്രുവരി 7ന് രാവിലെ 10 ന് പന്തളം കുരമ്പാല സെന്റ് മേരീസ് ഓഡിറ്റോറിയം(സി.പി.എം ) കുരമ്പാല ലോക്കൽ കമ്മിറ്റി ഓഫീസിന് എതിർ വശം)ത്തിൽ നടക്കും.എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് എം.എ.ബേബി ഉദ്ഘാടനം ചെയ്യും. സംഗമത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. എസ്.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു.കെ.പി.ചന്ദ്രശേഖര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.പന്തളം ഏരിയ സെക്രട്ടറി എസ്.ഷെഫീഖ്, ഇ.ഫസൽ,അഡ്വ.എസ്.രാജീവ്,കെ.എൻ.ശ്രീ കുമാർ,വി.കെ.മുരളി ,എച്ച് .ശ്രീഹരി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി കെ.പി ചന്ദ്രശേഖര കുറുപ്പ് ,ഇ.ഫസൽ (രക്ഷാധികാരികൾ)പി.ബി.ഹർഷകുമാർ (ചെയർമാൻ) അഡ്വ.എസ്.രാജീവ്,കെ.എൻ.ശ്രീ കുമാർ,വി.കെ.മുരളി,അഡ്വ.ബാബു ശാമുവൽ(വൈസ് ചെയർമാൻമാർ)എസ്.ഷെഫീഖ് (കൺവീനർ).എച്ച്.നവാസ് ,എൻ.സി.അഭീഷ്,എസ് അരുൺ,ബി.എസ് അനീഷ്‌മോൻ,കെ.ജെ.ലിജോ,എച്ച് .സക്കീർ,അഭിലാഷ്,റഹ്മത്തുള്ള ഖാൻ,എച്ച് ശ്രീ ഹരി (ജോയിന്റെ കൺവീനർമാർ)കെ.എച്ച്.ഷിജു (മീഡിയ കൺവീനൻ) എന്നിവരടങ്ങുന്ന 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 101 അംഗ ജനറൽ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.