പത്തനംതിട്ട : ജില്ലയിലെ 1084 ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്ന് മൂന്നിന് അതാത് ബൂത്ത് കേന്ദ്രങ്ങളിൽ നടക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് പറഞ്ഞു.
പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ബൂത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ ജനുവരി 27 മുതൽ 31 വരെ കോൺഗ്രസ് പ്രവർത്തകർ ഭവന സന്ദർശനം നടത്തും.
30 ന് ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തും. രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, ആന്റോ ആന്റണി എം.പി, അടൂർ പ്രകാശ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസൻ നായർ, അഡ്വ. പഴകുളം മധു, മുൻ. ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ്, .കെ.പി.സി.സി സെക്രട്ടറിമാരായ സതീഷ് കൊച്ചുപറമ്പിൽ,എൻ. ഷൈലാജ്, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, മാലേത്ത് സരളാദേവി, യു.ഡി.എഫ് കൺവീനർ എ.ഷംസുദ്ദീൻ എന്നിവർ ഗാന്ധി സ്മൃതിയാത്ര വിവിധ സ്ഥലങ്ങളിൽ ഉദ്ഘാടനം ചെയ്യും.