pta
ജി​ല്ലാ ​ക​ള​ക്ട​റാ​യി​ ​ ചുമതലയേറ്റ ഡോ.​ ന​ര​സിം​ഹു​ഗാ​രി​ ​തേ​ജ് ​ലോ​ഹി​ത് ​റെ​ഡ്ഡി​ക്ക് സ്ഥാനമൊഴി​ഞ്ഞ പി​.ബി​.നൂഹ് പൂച്ചെണ്ട് നൽകുന്നു ​

പത്തനംതിട്ട : ജില്ലയുടെ പുതിയ കളക്ടറായി ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടർ പി.ബി. നൂഹ് പുതിയ കളക്ടറെ സ്വാഗതം ചെയ്തു. ജില്ലയുടെ പ്രാധാന്യത്തെ കുറിച്ചും ജില്ല മറികടന്ന വിവിധ സാഹചര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ ഡോ. ടി.എൽ. റെഡ്ഡിയുമായി പി.ബി. നൂഹ് പങ്കുവച്ചു. ജില്ലയുടെ സംസ്‌കാരം, തിരഞ്ഞെടുപ്പ്, കൊവിഡ് പ്രതിസന്ധി, വാക്‌സിനേഷൻ, ആദിവാസി കോളനികളെ സംബന്ധിച്ച വിവരങ്ങൾ, സാന്ത്വന സ്പർശം അദാലത്ത്, താലൂക്ക്തല അദാലത്ത്, പട്ടയ വിതരണം, ചെങ്ങറ, ഉദ്യോഗസ്ഥരുടെ പ്രവൃത്തിപരിചയം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

കളക്ടറോട് സംസാരിക്കാം...

ഒരുപാട് ദുരന്തങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ സംഭവിച്ചിട്ടും അതെല്ലാം ജില്ല അതിജീവിച്ചു. മുമ്പ് രണ്ട് തവണ ശബരിമലയിൽ ഔദ്യോഗികമായി എത്തിയിട്ടുണ്ട്. ഇടുക്കിയിൽ സബ്കളക്ടറായപ്പോഴും സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ ആയിരുന്നപ്പോഴും. കേരളത്തിൽ എത്തിയിട്ട് ഏഴ് വർഷമായി.

ഇപ്പോൾ കൊവിഡ് ആണ് സംസ്ഥാനം മുഴുവൻ നേരിടുന്ന പ്രശ്നം. പത്തനംതിട്ടയിലും കൊവിഡ് പ്രതിസന്ധിയുണ്ട്. അതിനുള്ള പ്രതിരോധ മാർഗങ്ങൾ കണ്ടെത്തും.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ്, സാന്ത്വന സ്പർശം അദാലത്ത് എന്നിവ ഭംഗിയായി നടത്തുന്നതിനു പ്രാധാന്യം നൽകും.

കളക്ടറായി ആദ്യമാണ്. അതും പത്തനംതിട്ടയിൽ, വളരെയധികം സന്തോഷം ഉണ്ട്. പുതിയ ഒരു ഉത്തരവാദിത്വമായിട്ടേ കാണുന്നുള്ളു. അത് ഭംഗിയായി നിർവഹിക്കും.

എം.ബി.ബി.എസിന് ശേഷം 2013 ൽ ആണ് സിവിൽ സർവീസ് പാസായത്. കേരള കേഡറിൽ തന്നെയായിരുന്നു ആദ്യ പോസ്റ്റിംഗ്. ഡോക്ടറേക്കാൾ ഉപരി സിവിൽ സർവീസിനോട് താൽപര്യം തോന്നി.

അസിസ്റ്റന്റ് കളക്ടറായി കോട്ടയം ജില്ലയിലും സബ് കളക്ടറായി ഇടുക്കി ജില്ലയിലും, തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. മൂന്നു വർഷം സിവിൽ സപ്ലൈസ് വകുപ്പിന്റെ ഡയറക്ടറായിരുന്നു. ശേഷം സഹകരണ വകുപ്പ് രജിസ്ട്രാർ ആയി.

ആന്ധ്രപ്രദേശിലെ കടപ്പയാണ് സ്വദേശം. ഭാര്യ ഇന്ദ്രജ ആന്ധ്രയിൽ ഡോക്ടറാണ്. മകൻ രണ്ടരവയസുകാരൻ രുശാങ്ക്.