പത്തനംതിട്ട: പത്തനംതിട്ട അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗത്തിൽ 4 വർഷത്തെ ലാഭവിഹിതം വിതരണം ചെയ്തു. സംഘം പ്രസിഡന്റ് പി. മോഹൻരാജ് , ജോൺ പി. കെ. പാറപ്പാട്ടിന് നൽകി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗങ്ങളായ മേഴ്‌സ് വർഗീസ്, അഡ്വ. റോഷൻ നായർ, രാജൻ, സജീവ് മാത്യു ജോസഫ്, അഡ്വ. സുനിൽ എസ്. ലാൽ, പി. ജി. ജോൺ, ഫാത്തിമ എസ്., ബാലചന്ദ്രൻ ജി., അഡ്വ. വത്സൻ ടി. കോശി, ഷാഹിദ ടി. കെ., സുനിത രാമചന്ദ്രൻ, മോഹനൻ എം. പി. എന്നിവർ പങ്കെടുത്തു.