ചെങ്ങന്നൂർ : പ്രൊവിഡൻസ് കോളേജ് ഒഫ് എൻജിനിയറിങ്ങിൽ ഐ ജി ബി സി സ്റ്റുഡന്റ് ചാപ്റ്റർ തുടങ്ങി. സിവിൽ എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ അഭിമുഖ്യത്തിലാണ് പരിപാടി.

ഐ ജി ബി സി യുടെ കൊച്ചിൻ ചാപ്റ്റർ ചെയർമാൻ പ്രൊഫ. ബി. ആർ. അജിത്ത് ഉദ്ഘാടനം ചെയ്തു. ഐ ജി ബി സി എക്‌സിക്യൂട്ടീവ് ഓഫീസർ വിവേക് വേണുഗോപാൽ, കോളേജ് പ്രിൻസിപ്പൽ ഡോ. സന്തോഷ് സൈമൺ , സിവിൽ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. സൈനു ഫ്രാൻകോ, ഡീൻ ഡോ. ജോൺ കുര്യൻ, ഡോ എം. സി. ഫിലിപ്പോസ് തുടങ്ങിയവർ പങ്കെടുത്തു.

കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി ഐ ഐ) യുടെ ഭാഗമായ ദി ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ (ഐ ജി ബി സി ) 2001ലാണ് രൂപം കൊണ്ടത്. സുസ്ഥിരമായി നിർമ്മിച്ച അന്തരീക്ഷം പ്രാപ്തമാക്കുകയും 2025 ഓടെ സുസ്ഥിരമായി നിർമ്മിച്ച അന്തരീക്ഷത്തിൽ ആഗോള നേതാക്കളിൽ ഒരാളാകാൻ ഇന്ത്യയെ സഹായിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം.