മല്ലപ്പള്ളി- ഉദ്യോഗസ്ഥർ അവധിയെടുത്തതിനാൽ മല്ലപ്പള്ളി സബ് രജിസ്ട്രാർ ഒാഫീസിന്റെ പ്രവർത്തനം അവതാളത്തിലായി. രണ്ട് ഉദ്യോഗസ്ഥർ മെഡിക്കൽ ലീവിലാണ്. ഇതുമൂലം ബാദ്ധ്യതാ സർട്ടിഫിക്കറ്റുകളും അടയാളസഹിതം പകർപ്പുകളും ഗഹാനും നിശ്ചിത സമയത്ത് കിട്ടുന്നില്ല. മെഡിക്കൽ അവധിയിലായ ഉദ്യോഗസ്ഥർക്ക് പകരം ജോലിക്കാരെ നിയമിച്ച് പരിഹാരം കാണണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ മല്ലപ്പള്ളി യൂണിറ്റ് പ്രസിഡന്റ് എം.ആർ രാജശേഖരൻ നായരും സെക്രട്ടറി ഇല്ല്യാസ് വായ്പ്പൂരും ആവശ്യപ്പെട്ടു.