bridge
നിർദ്ദിഷ്ഠ പാലം നിർമ്മിക്കുന്ന പാറക്കടവ്

മല്ലപ്പള്ളി- മണിമലയാറ്റിൽ കീഴ്വായ്പ്പൂര് - പരിയാരം പാറക്കടവ് പാലം നിർമ്മാണത്തിന് വീണ്ടും ടെൻഡർ ക്ഷണിച്ചു. പാലം നിർമ്മാണത്തിന് ആറ് മാസം മുമ്പാണ് ടെൻഡർ സ്വീകരിച്ചിരുന്നതെങ്കിലും എസ്റ്റിമേറ്റ് തുകയേക്കാൾ 10% അധികരിച്ചതിനാൽ കരാർ ഉറപ്പിക്കാതിരുന്നതിനെ തുടർന്നാണ് വീണ്ടും ടെൻഡർ ചെയ്തത്. മുമ്പ് രണ്ട് തവണ ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും കരാറുകാർ ആരും പങ്കെടുത്തിരുന്നില്ല. പിന്നീട് മാർച്ച് ആദ്യം വരെ സമയം ദീർഘിപ്പിച്ചിരുന്നു. 112 മീറ്റർ നീളവും നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയുള്ള പാലം നിർമ്മിക്കുന്നതിന് 8.23 കോടി രൂപയാണ് എസ്റ്റിമേറ്റ്. ടെൻഡർ അംഗികരിക്കുകയുംകരാർ ഉറപ്പിക്കുന്നതും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ വൈകാനാണ് സാദ്ധ്യത.