പത്തനംതിട്ട ആറന്മുള നിയോജക മണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന 26 റോഡുകളുടെ പുനരുദ്ധാരണത്തിന് 2 കോടി 3 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് വീണാ ജോർജ്ജ് എം.എൽ.എ അറിയിച്ചു.
എൽ. എസ്. ജി.ഡി വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
ആറന്മുള പഞ്ചായത്തിൽ - ഗുരുമന്ദിരം പടി ശവക്കോട്ടപ്പടി റോഡ്, കരീക്കപ്പടി മുടിമല റോഡ്
കുളനട പഞ്ചായത്തിൽ - മാന്തുക ക്ഷേത്രം കോടമ്പറമ്പിൽ റോഡ് , മെഴുവേലി പഞ്ചായത്തിൽ - നെടിയകാലാ തൂണിയോട് കയ്യം തടം റോഡ്, പള്ളിവേട്ടക്കാവ് വാലു കാട് റോഡ്
നാരങ്ങാനം പഞ്ചായത്തിൽ - ഹോസ്പിറ്റൽ പടി മാണികുളം ഹരിജൻ കോളനി റോഡ്, പള്ളിപ്പടി കല്ലൂർ മുക്ക് റോഡ്, നിരവത്ത് ഐക്കുഴപ്പടി റോഡ്, ചെന്നീർക്കര പഞ്ചായത്തിൽ - ഹെൽത്ത് സെന്റർ അരീക്കത്തറപ്പടി റോഡ്, ഓമല്ലൂർ പഞ്ചായത്തിൽ - മഞ്ഞനിക്കര കല്ലുങ്കൽപ്പടി ഓമല്ലൂർ ഇലഞ്ഞി മൂട്ടിൽപ്പടി റോഡ്, കോട്ടൂരേത്ത് പടി കല്ലുമാടം റോഡ്, മർത്തോമ്മാ പള്ളി കൊച്ചുമുറി കോളനി റോഡ്
ഇലന്തൂർ പഞ്ചായത്തിൽ - ആശാരി മുക്ക് മഹാണി മല റോഡ്, വാരണേത്തു പടി മാനമ്പാറ കൈതയ്ക്കൽ റോഡ് പാലച്ചുവട് ഭഗവതിക്കുന്ന് റോഡ്, മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ - ഇടവക പാഴ്‌സനേജ് പാണം തലയ്ക്കൽ റോഡ്, കോയിപ്രം പഞ്ചായത്തിൽ - കുന്നത്തും കര കൊല്ലൻ പടി പ്ലാന്താനത്തു പടി റോഡ്, പേക്കാവുങ്കൽ ഗവ. ന്യൂ എൽ.പി.എസ് കണ്ണംപ്ലാവിൽ റോഡ്, കുന്നം കോളനി ലക്ഷം വീട് കോളനി റോഡ്, ഇരവിപേരൂർ പഞ്ചായത്തിൽ - പുല്ലാടിപ്പടി കല്ലൂത്തറപ്പടി റോഡ്, മുരിങ്ങാശ്ശേരി തറയശ്ശേരി റോഡ്, പത്തനംതിട്ട നഗരസഭയിൽ - സുഭാഷ് പടി ചെമ്പരത്തിൽ പടി റോഡ്, സുഭാഷ് നഗർ മണ്ണുങ്കൽ പടി റോഡ്, ഏറത്ത് പടി നാക്കാലിപ്പടി റോഡ്, റമ്പാച്ചൻ പടി നാക്കാലിപ്പടി റോഡ് എന്നിവയ്ക്കാണ് തുക അനുവദിച്ചത്.