snd22
വിവാഹപൂർവ കൗൺസിലിംഗിൽ പങ്കെടുത്തവർക്ക് കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹനബാബു സമ്മാനം നൽകുന്നു

കോഴഞ്ചേരി: എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന വിവാഹ പൂർവ കൗൺസലിംഗ് കോഴ്‌സ് സമാപിച്ചു. രാജേഷ് പൊന്മല, ഡോ. ശരത് ചന്ദ്രൻ,ഷൈലജ രവീന്ദ്രൻ, അനൂപ് വൈക്കം, പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. യൂണിയൻ പ്രസിഡന്റ് മോഹൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈസ്. പ്രസിഡന്റ് വിജയൻ കാക്കനാടൻ, യൂണിയൻ കൗൺസിലർമാരായ പ്രേംകുമാർ, രാജൻ കുഴിക്കാലാ, വനിതാസംഘം യൂണിയൻ സെക്രട്ടറി അനിതാ ഉണ്ണികൃഷ്ണൻ, യൂത്ത് മൂവ് മെന്റ് ജില്ലാ ജോ. സെക്രട്ടറി സോജൻ സോമൻ എന്നിവർ സംസാരിച്ചു.പങ്കെടുത്തവരിൽ നറുക്കെടുപ്പിലൂടെ രണ്ട് പേർക്ക് സമ്മാനങ്ങൾ നൽകി.