26-dr-palpu
എസ്.എൻ.ഡി.പി. യോഗം മാവേലിക്കര യൂണിയൻ കമ്മറ്റി സംഘടിപ്പിച്ച ഡോ.പി.പൽപ്പു അനുസ്മരണം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: എസ്.എൻ.ഡി.പി.യോഗത്തിന്റെ പ്രഥമ വൈസ് പ്രസിഡന്റായിരുന്ന ഡോ.പി.പൽപ്പുവിന്റെ 71ാം ചരമവാർഷികം മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നതിയ്ക്ക് കാരണമായ ഈഴവ മെമ്മോറിയലിന്റെ ഉപജ്ഞാതാവായിരുന്നു ഡോ.പി.പൽപ്പുവെന്ന് അദ്ദേഹം പറഞ്ഞു. മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി. ആനന്ദരാജ് അദ്ധ്യക്ഷനായി.ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, കമ്മിറ്റിയംഗങ്ങളായ വിനു ധർമ്മരാജ്, സുരേഷ് പളളിക്കൽ, വനിതാസംഘം യൂണിയൻ ഭാരവാഹികളായ സുനി ബിജു,സുബി സുരേഷ്, ടൗൺ മേഖലാ ചെയർമാൻ അജി പേരാത്തേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.