കോഴഞ്ചേരി: ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴഞ്ചേരിയിൽ കർഷ സംയുക്ത സമിതിയുടെ നേതൃത്തിൽ ട്രാക്ടറിന്റെ അകമ്പടിയോടുകൂടി പ്രകടനം നടത്തി.ടി.ബി.ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കോഴഞ്ചേരി ടൗണിൽ സമാപിച്ചു.കർഷക സംഘം ജില്ല പ്രസിഡന്റ് ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു.എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ ചെറിയാൻ ജോർജ്ജ് തമ്പു അദ്ധ്യക്ഷനായി. കിസാൻ സഭ ജില്ലാകമ്മിറ്റിയംഗം അഡ്വ.ശ്യാം ടി.മാത്യു, റെഡ് ഫ്‌ളാഗ് ജില്ലാ സെക്രട്ടറി കെ.ഐ.ജോസഫ്, ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് പ്രസിഡന്റ് ബിജിലി പി ഈശോ,ജനതാദൾ (എസ്.) നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബിജോ പി.മാത്യു എന്നിവർ പ്രസംഗിച്ചു.സി.പി.എം ലോക്കൽ സെക്രട്ടറി എം.കെ.വിജയൻ സ്വാഗതവും, മഹിളാ അസോസിയേഷൻ പഞ്ചായത്ത് സെക്രട്ടറി ലത ജോസ് നന്ദിയും പറഞ്ഞു.