പന്തളം : പെട്രോൾ,ഡീസൽ വില വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം ടൗണിൽ പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എച്ച് ശ്രീഹരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗം എൻ.സി.അഭീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ടമരായ ഷാനവാസ്,ഹരികുമാർ,എസ്.എഫ്.ഐ, പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി എസ് ,ഷെഫീഖ് ,ഏരിയ ജോയിന്റെ് സെക്രട്ടറി വക്കാസ് അമീർ,ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ,ഷെമീർ,അജീഷ് രാജ്, വർഷ ബിനു എന്നിവർ സംസാരിച്ചു.