പത്തനംതിട്ട: പത്തനംതിട്ട മെർച്ചന്റ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക് 9-ാം വാർഷിക പൊതുയോഗം പ്രസിഡന്റ് . വി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. 2019-2020 സാമ്പത്തീക വർഷം 5ശതമാനം ഡിവിഡന്റ് നൽകുവാൻ പൊതുയോഗം തീരുമാനിച്ചു. 2021 മാർച്ചിൽ അവസാനിക്കുന്ന രണ്ടു മാസം കോന്നി കൊഴഞ്ചേരി താലൂക്കുകളിൽ വ്യാപാരികൾക്ക് 1കോടി രൂപ വായ്പ വിതരണം ചെയ്യുവാൻ തീരുമാനമായി. ബാങ്ക് തുടങ്ങി 9വർഷവും തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു.പി.കെ.സലീം കുമാർ,ബീനാ സോമൻ, ഷാജി ജോർജ്, ചെറിയാൻ,വർഗീസ് മാത്യു ജോഷുവാ ജോസ്,അനിൽകുമാർ, ഓമനക്കുട്ടൻ,ലീലാഭായ്, സെക്രട്ടറി ഗീതാകുമാരി എന്നിവർ സംസാരിച്ചു.