ഇലവുംതിട്ട: പറമ്പിൽ കെട്ടിയിരുന്ന ആടിന്റെ ഒരു കാൽ തെരുവ് നായ്ക്കൾ കടിച്ചുതിന്നു.നായ്ക്കളുടെ പിടിയിൽ നിന്ന് ആടിനെ രക്ഷപെടുത്തിയവർ പേവിഷ ബാധയ്ക്കുള്ള പ്രതിരോധ കുപ്പിവയ്പ്പ് സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നെപ്പിക്കൽ കോളനിയിൽ അനിൽകുമാറിന്റെ ആടിനെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. ആടിനെ പിടിച്ചവർ വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ നിർദ്ദേശിച്ചതിനൊപ്പം ആടിനെ പത്ത് ദിവസം നിരീക്ഷിക്കാൻ മൃഗസംരക്ഷണ വകുപ്പും നിർദ്ദേശിച്ചു.