പത്തനംതിട്ട :രാജ്യം റിപ്പബ്ലിക് ആയതിന്റെ 72 -ാമത് വാർഷികദിനാചരണം, കൊവിഡ് പശ്ചാത്തലത്തിൽ ഹ്രസ്വമായ ചടങ്ങുകളോടെ പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു. മന്ത്രി കെ രാജു ദേശീയ പതാക ഉയർത്തി . എം പി, എം എൽ എ മാർ,ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, മറ്റു ജനപ്രതിനിധികൾ, ക്ഷണിക്കപ്പെട്ട സ്വാതന്ത്ര്യസമരസേനാനികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ.
സാധാരണയുള്ള പരേഡ് ഇല്ലാതെയാണ് ചടങ്ങുകൾ നടന്നത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. പരമാവധി 100 പേർക്കുമാത്രമായി പ്രവേശനം ചുരുക്കി. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, എൻ സി സി തുടങ്ങിയവയെ ഒഴിവാക്കിയാണ് പരിപാടികൾ നടത്തിയത്. കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരെ പ്രവേശിപ്പിച്ചില്ല. പ്രത്യേക പരിപാടികളും ഒഴിവാക്കിയിരുന്നു. തെർമൽ സ്‌കാനിങ്ങിന് ശേഷമാണ് ആളുകളെ കടത്തിവിട്ടത് . മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കിയിരുന്നു.