കോഴഞ്ചേരി: കോഴഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ദേശീയ റിപ്പബ്ലിക് ദിനാചരണം ആചരിച്ചു. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ജെറി മാത്യു സാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്‌റ്റെല്ല തോമസ് ,കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിബി വർഗീസ്, മണ്ഡലം ഭാരവാഹികളായ പ്രമോദ് കുമാർ, രാജേഷ് തലയാറ്റ്,ജോമോൻ പുതുപറമ്പിൽ മുതലായവർ സംസാരിച്ചു.