മല്ലപ്പള്ളി: യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ ഫെബ്രുവരി 4 മുതൽ 7വരെ ഹോളി ഇമ്മാനുവൽ സി.എസ്‌.ഐ പള്ളിയിലും പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിലുമായി നടക്കും. ഫെബ്രുവരി 4ന് വൈകിട്ട് 6ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവൽ സി.എസ്‌.ഐ പള്ളിയിൽ പ്രസിഡന്റ് റവ.ബെനോജി കെ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും. ഡബ്ലിയു.എസ് പുഷ്പരാജ് പ്രസംഗിക്കും.ഫെബ്രുവരി 5 ന് വൈകിട്ട് 6ന് പരിയാരം സെന്റ് ആൻഡ്രൂസ് പള്ളിയിൽ ചേരുന്ന യോഗത്തിൽ ബിഷപ്പ് ഡോ.സാബു കെ ചെറിയാൻ മുഖ്യപ്രസംഗം നടത്തും. ഫെബ്രുവരി 6ന് ഹോളി ഇമ്മാനുവൽ സി.എസ്‌.ഐ പള്ളിയിൽ ചേരുന്ന യോഗത്തിൽ റവ.ഡോ.പ്രേംജിത്ത് കുമാർ പ്രസംഗിക്കും.ഫെബ്രുവരി 7ന് പരിയാരം സെന്റ് ആൻഡ്രൂസ് പള്ളിയിൽ ചേരുന്ന സമാപനയോഗത്തിൽ റവ.ജോണി ആൻഡ്രൂസ് അദ്ധ്യക്ഷത വഹിക്കും.ഫാ.പൗലോസ് പാറേക്കര കോർ-എപ്പിസ്‌കോപ്പാ പ്രസംഗിക്കും.