ഇലവുംതിട്ട: എസ്.എൻ.ഡി.പി.യോഗം 76 ാം ഇലവുംതിട്ട മൂലൂർ സ്മാരക ശാഖയിലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഫെബ്രുവരി ഏഴിന് രാവിലെ 10ന് ശാഖാ ഹാളിൽ നടക്കും. എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.ശാഖാ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കൺവീനർ ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ, ശാഖാ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പ്രകാശ് കുമാർ മുളമൂട്ടിൽ എന്നിവർ സംസാരിക്കും. യൂണിയൻ കമ്മിറ്റി അംഗം വി.എസ്.സനിൽ നാരങ്ങാനം തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറായിരിക്കും. ഇന്നലെ ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെ ഭരണ സമിതിയിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം നടന്നു.