തിരുവല്ല: കേന്ദ്രസർക്കാരിന്റെ കാർഷികവിരുദ്ധ നയങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങൽ, ആലംതുരുത്തി പാടശേഖരങ്ങൾക്ക് സമീപം നിൽപ്പ് സമരവും കർഷക സംഗമവും നടത്തി.കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് അംബികാ മോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൈമൺ ബാബു അദ്ധ്യക്ഷനായി.പുളിക്കീഴ് ബ്ലോക്ക് മെമ്പർ സോമൻ താമരച്ചാലിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭദ്രാ രാജൻ, അംഗങ്ങളായ ഏബ്രഹാം തോമസ്, ശർമ്മിള സുനിൽ, മുൻ ജില്ലാപഞ്ചായത്തംഗം സജി അലക്സ്,ജോസ്, ബാബു, ബിജു,സുധാമണി, ഭരതൻ,രാജു, സന്തോഷ്,ലാലു രാജു, സോബിൻ, ജോമോൻ എന്നിവർ പ്രസംഗിച്ചു.