തിരുവല്ല: കാരയ്ക്കൽ പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി.പെരിങ്ങര ഗ്രാമ പഞ്ചായത്തംഗം ടി.വി വിഷ്ണു നമ്പൂതിരി പതാക ഉയർത്തി റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.ലൈബ്രറി പ്രസിഡന്റ് തോമസ് എം.ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി ജേക്കബ്, ലൈബ്രേറിയൻ കുഞ്ഞൂഞ്ഞമ്മ തോമസ്, റോസമ്മ ചാക്കോ, സന്ദീപ് കുമാർ, മുത്തുക്കുട്ടി, സാറാമ്മ വർഗീസ്, അമ്മിണി, സിന്ധു രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.