ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 1ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നിർവഹിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മഹനീയ സാന്നിദ്ധ്യമാകും. ദേശീയപാതയിൽ കളർകോട് മുതൽ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം. റെയിൽവേയുടെ ഭാഗത്ത് നിന്നുള്ള ചില തടസങ്ങളാണ് ബൈപ്പാസ് നിർമ്മാണത്തെ വീണ്ടും വൈകിപ്പിച്ചത്. 2018-ൽ മുഖ്യമന്ത്രിയും, മന്ത്രി ജി സുധാകരനും പ്രധാനമന്ത്രിയേയും കേന്ദ്ര റയിൽവേ മന്ത്രിയേയും നേരിൽ കണ്ട് ചർച്ച നടത്തിയാണ് തടസങ്ങളുടെ കുരുക്കഴിച്ചത്. ഉദ്ഘാടന ചടങ്ങിൽ മന്ത്രി ജി സുധാകരൻ അദ്ധ്യക്ഷത വഹിക്കും. മോർത്ത് സഹമന്ത്രി വി.കെ.സിംഗ്,മന്ത്രി ഡോടി .എം.തോമസ് ഐസക്, മന്ത്രി പി. തിലോത്തമൻ, കേന്ദ്ര വി. മുരളീധരൻ, എം.പിമാരായ എ.എം.ആരിഫ്, കെ.സി.വേണുഗോപാൽ, നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് എന്നിവർ പങ്കെടുക്കും.
ആലപ്പുഴ ബൈപ്പാസ്
6.8 കിലോമീറ്ററാണ് ദൈർഘ്യം അതിൽ 3.2 കിലോമീറ്റർ മേൽപ്പാലമുൾപ്പടെ 4.8 എലിവേറ്റഡ് ഹൈവേയുമുണ്ട് . ബീച്ചിന്റെ മുകളിൽ കൂടി പോകുന്ന, സംസ്ഥാനത്തെ ആദ്യ മേൽപ്പാലമെന്ന ഖ്യാതിയും ആലപ്പുഴ ബൈപ്പാസിന് .
കേന്ദ്ര സർക്കാർ 172 , സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 , അങ്ങനെ 344 കോടിയാണ് അടങ്കൽ തുക.
ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി 4 വൻകിട പാലങ്ങളാണ് കുറഞ്ഞ സമയത്ത് ഗതാഗത യോഗ്യമാകുന്നത് . അടുത്ത മെയിൽ പാലാരിവട്ടം പാലം തുറക്കും.