തിരുവല്ല: നഗരസഭയിൽ ലൈഫ് മിഷൻ പദ്ധതിയിലൂടെ ഭവനനിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമം ഇന്ന് രാവിലെ 10.30ന് നഗരസഭാ കൗൺസിൽ ഹാളിൽ നടക്കും. ഗുണഭോക്താക്കളിൽ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, റേഷൻ കാർഡുമായി ബന്ധപ്പെട്ട തിരുത്തലുകൾ, റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യൽ, പുതിയ ആധാർകാർഡ് എൻറോൾമെൻറ് തിരുത്തലുകൾ, തൊഴിലുറപ്പ് പദ്ധതി പങ്കാളിത്തം, സ്‌കിൽ ഡവലപ്മെന്റ് സൊസൈറ്റികളിൽ അംഗമാകൽ,പട്ടികജാതി,പട്ടിക വകുപ്പിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ പരിചയപ്പെടുത്തൽ, പട്ടം നൽകുന്നതിനുള്ള അപേക്ഷ സ്വീകരിക്കൽ, സാക്ഷ്യപത്ര വിതരണം, മാലിന്യ സംസ്‌ക്കരണ ബോധവൽക്കരണം എന്നിവ സംഗമത്തിന്റെ ഭാഗമായി നടത്തപ്പെടും. ലൈഫ് ഗുണഭോക്താക്കൾക്ക് വിവിധ വകുപ്പുകൾ മേഖല നൽകുന്ന സേവനങ്ങൾക്കായി ജില്ലാ കളക്ടറുടെ അദാലത്തിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.