ഓമല്ലൂർ : പഞ്ചായത്തിനെ ക്ലീൻ ഓമല്ലൂർ ആക്കുവാനുള്ള പദ്ധതിക്ക് പ്രാത്സാഹനം നൽകിക്കൊണ്ട് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സായി ഫൗണ്ടേഷൻ നൽകിയ സാനിറ്ററി കിറ്റുകളുടെ സമാപനം പുത്തൻപീടിക പള്ളം അങ്കണവാടിയിൽ ആന്റോ ആന്റണി എം.പി. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോൺസൺ വിളവിനാൽ അദ്ധ്യക്ഷനായിരുന്നു.വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, മെമ്പർ അന്ന റോയി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലുള്ള കോളനികളിലാണ് കിറ്റുകൾ വിതരണം ചെയ്തത്.ആന്റോ ആന്റണി എം.പി. നിർദ്ദേശിച്ചത് അനുസരിച്ചാണ് ഓമല്ലൂരിനെ തിരഞ്ഞെടുത്തത്. ഇനിയും കൂടുതൽ സഹായങ്ങൾ ലഭിക്കുമെന്ന് ആന്റോ ആന്റണി പറഞ്ഞു.