കോട്ടമൺപാറ: പഞ്ഞിപ്പാറ ഭാഗത്ത് ഒറ്റയാൻ ആനയുടെ വിളയാട്ടം. നിരവധി ആളുകളുടെ കൃഷി നശിപ്പിച്ചു. വനത്തോടു ചേർന്ന ഭാഗങ്ങളിലെ വാഴ, കമുക്, കുരുമുളക് എന്നിവയാണ് നശിപ്പിച്ചത്. വാഴയും കമുകും പിഴുത് കളഞ്ഞു. വീടുകൾ ഇല്ലാത്ത ഭാഗങ്ങളിലാണ് ഒറ്റായാൻ വിഹരിക്കുന്നത്. രണ്ടാഴ്ചയായി പ്രദേശത്ത് ശല്ല്യമാണ്.പട്ടയം ലഭിക്കാത്ത സ്ഥലത്ത് വനംവകുപ്പിന്റെ അനുമതിയോടെ ആളുകൾ വർഷങ്ങളായി കൃഷി ചെയ്യുന്നുണ്ട്. കോട്ടമപാറ സ്വദേശി മാേഹൻലാൽ ഇവിടെ പത്ത് വർഷത്തിലേറെയായി വാഴയും കുരുമുളകും കൃഷി ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ പറമ്പിൽ 100മൂട് വാഴ പല ദിവസങ്ങളിലായി കാട്ടാന നശിപ്പിച്ചു. കമുക് പിഴുതിട്ടു. കുരുമുളക് വള്ളികൾ നശിപ്പിച്ചു. ചരുവിൽ സജി, സുഗുണൻ, പുത്തൻപുരയ്ക്കൽ പ്രകാശ്, അനീഷ്, ഇളംപ്ളാക്കൽ ചന്ദ്രാംഗദൻ തുടങ്ങിയവരുടെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്.