പന്തളം : പന്തളം ജംഗ്ഷൻ ഉൾപ്പടെ കെ.എസ്.ടി പി എം.സി റോഡ് പുനരുദ്ധാരണത്തിനോടു കൂടി നിർമ്മിക്കുന്ന നടപ്പാത നിർമ്മാണംഅശാസ്ത്രീയമാണെന്ന് പന്തളം ജനകീയ വികസന സമിതി അഭിപ്രായപ്പെട്ടു. മഴ വെള്ളം ഒഴുകുന്ന ഓടക്കു മുകളിൽ കൂടി നിർമ്മിച്ചിരിക്കുന്ന നടപ്പാത , ഓടയിലെ അഴുക്കുകൾ നീക്കം ചെയ്യുവാൻ ശാസ്ത്രീയ സംവിധാനം ഇല്ലാതെയാണ്. അശാസ്ത്രിയമായ ഇതു പുന:പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ജനകീയ വികസന സമിതി അംഗങ്ങളായ കെ.ആർ. രവിക്കും അച്ചൻ കുഞ്ഞിനും സമിതി സ്വീകരണം നൽകി. ചെയർമാൻ കെ.എം ജലീൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അരുൺ, ജി.ഹബീബ് റഹ് മാൻ, ജോൺ തുണ്ടിൽ,എം.നിസ്താർ, എ.കെ.അക്ബർ,ബി. വാസുദേവൻ,മണ്ണിൽ രാഘവൻ,ജോസ് മാത്യു,അംബുജാക്ഷൻ പിള്ള,എം.കെ.കുട്ടപ്പൻ നായർ, സി.ആർ.സുകുമാരപിള്ള, എന്നിവർ പ്രസംഗിച്ചു.