ezham
ഏഴംകുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ അരുവികളും, തോടും നവീകരിക്കുന്നതിൻ്റെ ഉദ്ഘാടനം മന്ത്രി കെ.രാജു നിർവ്വഹിക്കുന്നു

ഏഴംകുളം: തോടുകളും അരുവികളും ജനപങ്കാളിത്തത്തോടെ നവീകരിക്കുന്ന 'ഒഴുകട്ടെ തോട് 'എന്ന പദ്ധതിക്ക് ഏഴംകുളം ഗ്രാമപഞ്ചായത്ത് പുതുമല ഒന്നാം വാർഡിൽ തുടക്കമായി. മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു..ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പറക്കോട് ബ്ളോക്ക് പഞ്ചായത്ത് അംഗം മഞ്ജു, ഏഴംകുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. പ്രസന്ന കുമാർ, വാർഡ് അംഗം ബാബു ജോൺ എന്നിവർ പ്രസംഗിച്ചു.