മല്ലപ്പള്ളി- സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന 10-ാം തരം തുല്ല്യതാ (15-ാം ബാച്ച്), ഹയർ സെക്കൻഡറി തുല്ല്യത (6-ാം ബാച്ച്) ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 7-ാം ക്ലാസ് വിജയിച്ച 18 വയസ് പൂർത്തിയായവർക്ക് 10-ാം ക്ലാസിലേക്കും, 10-ാം ക്ലാസ് വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് പ്ലസ് വൺ ക്ലാസുകളിലേക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പൊതുവിഭാഗക്കാർക്കും (നിശ്ചിത എണ്ണം) ഫീസ് സൗജന്യമുണ്ട്. രജിസ്‌ട്രേഷന് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലുള്ള വികസന വിദ്യാകേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ 9446911339.