മല്ലപ്പള്ളി : നവീകരിച്ച മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് നെല്ലിമൂട് ശാഖയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ 30ന് ഉച്ചക്ക് 3ന് നിർവഹിക്കും.ബാങ്ക് പ്രസിഡന്റ് ജേക്കബ് ജോർജ്ജ് അദ്ധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി പി.വിസനൽകുമാർ അറിയിച്ചു.