മല്ലപ്പള്ളി- ഡൽഹിയിലെ കർഷക സമരത്തെ അടിച്ചമർത്തി ചോരയിൽ മുക്കിക്കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ ആരോപിച്ചു. കേരള കോൺഗ്രസ് (ജോസഫ്) പുറമറ്റം മണ്ഡലം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് വർഗീസ് കച്ചിറയ്ക്കൽ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം ജൂലി കെ. വർഗീസ് , പി.ജി. വർഗീസ്, വിനോദ് കളക്കുടി, ഷാജി അലക്‌സ്, ജോർജ് വർഗീസ്, മോനി പെരിയലത്ത്, മാത്യു വർഗീസ്, ചെറിയാൻ ഏബ്രഹാം, പി. ഇ. വർഗീസ് എന്നിവർ പ്രസംഗിച്ചു.