തിരുവല്ല: പുഷ്‌പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പുഷ്‌പഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ തോമസ് പരിയാരത് ദേശീയ പതാക ഉയർത്തി റിപ്പബ്ലിക്ക് ദിനസന്ദേശം നൽകി. പുഷ്പഗിരി സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ പരേഡും നടന്നു. സെക്യൂരിറ്റി ഓഫീസർ വിജയകുമാർ, രഞ്ജിത് നായർ, ജിൻസൺ കെ ജോഷ്വ, അജിത്‌കുമാർ എന്നിവർ പങ്കെടുത്തു.