ചെങ്ങന്നൂർ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാമത് ജന്മദിന ആഘോഷത്തിന്റെ ഭാഗമായി യുവമോർച്ച ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണം ബിജെപി നിയോജക മണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീനാഥ് പ്രസന്നൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എസ്. സൗമ്യ, ജന: സെക്രട്ടറി ജയകൃഷ്ണൻ, ബിജെപി മണ്ഡലം ട്രഷറർ മനു കൃഷ്ണൻ, ബി. ജയകുമാർ, ശ്രീദേവി ബാലകൃഷ്ണൻ, ആതിര ഗോപൻ, സിനി ബിനു, ഇന്ദു രാജൻ, രോഹിത്ത്, സുധാമണി, ബി. അജൂബ് അനിൽ ജോൺ എന്നിവർ സംസാരിച്ചു.