ചെങ്ങന്നൂർ:വിശ്വകർമ്മ സർവീസ് സൊസൈറ്റി ചെങ്ങന്നൂർ താലൂക്ക് യുണിയന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. താലുക്ക് യൂണിയൻ പ്രസിഡന്റ് കെ സി കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ട്രഷറർ കെ വി ശിവൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മനു കൃഷ്ണൻ സ്വാഗതം പറഞ്ഞു. . സംസ്ഥാന മഹിളാസെക്രട്ടറി സി ആർ ഗോപി സംസാരിച്ചു.തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ജി. ബിജു വരണാധികാരിയായിരുന്നു ഭാരവാഹികളായി കെ സി കൃഷ്ണൻകുട്ടി ( പ്രസിഡന്റ്) മനു കൃഷ്ണൻ (സെക്രട്ടറി)ഷാജി (വൈ: പ്രസിഡന്റ്),ദീപാ ക്യഷ്ണൻ( ജോയിന്റ് സെക്രട്ടറി) അശോക് രാജ്( ട്രഷറർ) കെ എ ശിവൻ,സതീശ്, മഹേശ്വരി അനന്തകൃഷ്ണൻ (ബോർഡ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.അശോക് രാജ് നന്ദി പറഞ്ഞു.