തിരുവല്ല: ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ കിസാൻ പരേഡിന്റെ ഭാഗമായി നെല്ലാട് മുതൽ ഇരവിപേരുർ വരെ ട്രാക്ടർ റാലിയും പദയാത്രയും നടത്തി. കിസാൻ സഭ ജില്ലാ സെക്രട്ടറി ജിജി ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, സി.പി.എം ഏരിയ സെക്രട്ടറി, പി.സി സുരേഷ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ബി.ശശിധരൻ പിള്ള. സൗമ്യ ജോബി; കെ.കെ. വിജയമ്മ, എൻ.രാജീവ്, ശോശാമ്മ ജോസഫ്, രാജേന്ദ്രൻ നായർ, ബിനു ജോൺ, രാജു കടകരപ്പള്ളി എന്നിവർ പ്രസംഗിച്ചു.