തൃശൂർ: സെവന്ത് ഡേ അഡ്‌വെന്റിസ്റ്റ് മിഷന്റെ മുൻസഭ മേൽ അദ്ധ്യക്ഷൻ പാസ്റ്റർ ഡോ. ആർ. സ്‌റ്റീഫെൻസൻ (67) നിര്യാതനായി. സെവന്ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഭയുടെ വടക്കൻ കേരള, ഇടുക്കി, ആലപ്പുഴ പത്തനംതിട്ട മഹാഇടവകകളുടെയും പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിടുണ്ട്.
2018ൽ ശുശ്രൂഷയിൽ നിന്നും വിരമിച്ചു. തൃശൂരിൽ പൂച്ചട്ടിയിൽ മാളിയേക്കൽ വീട്ടിൽ വിശ്രമ ജീവിതം നയിക്കവേയായിരുന്നു അന്ത്യം. 14 ഓളം ക്രീസ്തീയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. സംസ്‌കാരം നടന്നു. ഭാര്യ: സാറാമ്മ. മക്കൾ: സ്റ്റെനെറ്റ് (ദുബായ്), സ്റ്റെനോയ് (ആസ്‌ട്രേലിയ). മരുമക്കൾ: കെന്നെത്ത് ജോർജ്, ലൗറ.