പത്തനംതിട്ട : കെ.എം. മാണിയുടെ 88-ാം ജന്മദിനം പ്രമാണിച്ച് സംസ്ഥാന വ്യാപകമായി പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ 1000 സ്ഥലങ്ങളിൽ സ്മ്യതിസംഗമം നടക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 45 കേന്ദ്രങ്ങളിൽ സ്മൃതി സംഗമം സംഘടിപ്പിക്കും.
കെ.എം.മാണിയുമായി സഹകരിച്ച് പ്രവർത്തിക്കുകയും വിവിധ തലങ്ങളിൽ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്ത പ്രമുഖരെ ഈ യോഗങ്ങളിൽ ആദരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എൻ. എം. രാജു അറിയിച്ചു.