അടൂർ : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി പൂർത്തീകരണ പ്രഖ്യാപനവും പഞ്ചായത്തുതല സംഗമവും അദാലത്തും നടത്തി. പഞ്ചായത്ത്തല പ്രഖ്യാപനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ അദ്ധ്യക്ഷതവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി മണിയമ്മ, ജില്ലാ പഞ്ചായത്തുമെമ്പർ കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ മിനി മനോഹരൻ, ലിജമാത്യൂ, ലക്ഷ്മി ജി. നായർ, ശങ്കർമാരൂർ, അരുൺരാജ്, വിദ്യാഹരികുമാർ, കാഞ്ചന, സതീഷ് കുമാർ, സാംവാഴോട്ട് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി സ്വാഗതം പറഞ്ഞു.ഭൂരഹിത ഭവനരഹിതർക്കായുള്ള പദ്ധതിയിൽ 102 ഗുണഭോക്താക്കൾക്ക് 6.5കോടി ചെലവഴിച്ച് ഭൂമിവാങ്ങി ഭവനം നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും. പഞ്ചായത്തുതലത്തിൽ 36 വീടുകളുടെ നിർമ്മാണം പൂർത്തിയായതായും പഞ്ചായത്ത് സെക്രട്ടറി വിനോദ്കുമാർ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു..