മല്ലപ്പള്ളി : കോട്ടയം - അടൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ആരംഭിച്ച പുതിയ സർവീസ് എം.സി. റോഡിന്റെ സമാന്തപാതയിലെ ആദ്യത്തെ ബസാണ്. അടൂരിൽ നിന്ന് നിയന്ത്രിക്കുന്ന പുതിയ ഷെഡ്യൂൾ കോഴഞ്ചേരി, മല്ലപ്പള്ളി വഴിയാണ് കോട്ടയത്ത് എത്തുക. മല്ലപ്പള്ളിയിൽ നിന്ന് അടൂരിലെത്തുവാനുള്ള എഴുപ്പവഴിയിലൂടെ സഞ്ചരിക്കുന്നതിനാൽ നിരവധിയാത്രക്കാർക്ക് പ്രയോജനം ചെയ്യും. അടൂർ, ആനന്ദപ്പള്ളി, കീരുകുഴി, തുമ്പമൺ, അമ്പലകടവ് പാലം കടന്ന്, ഇലവുംതിട്ട, കുഴിക്കാല, തെക്കേമല, കോഴഞ്ചേരി, പുല്ലാട്, വെണ്ണിക്കുളം, മല്ലപ്പള്ളി, കറുകച്ചാൽ, പുതുപ്പള്ളി, കഞ്ഞിക്കുഴി വഴിയാണ് ബസ് ഓടുന്നത്. രാവിലെ 6ന് അടൂരിൽ നിന്ന് പുറപ്പെടും. 7ന് കോഴഞ്ചേരി, 7.45ന് മല്ലപ്പള്ളി, 9.15 കോട്ടയത്ത് എത്തും. തിരിച്ച് 9.45 കോട്ടയത്തുനിന്ന് പുറപ്പെട്ട് 11.15ന് മല്ലപ്പള്ളി, 12ന് കോഴഞ്ചേരി, ഉച്ചക്ക് 1ന് അടൂരെത്തും. 1.45ന് അടൂരിൽ നിന്ന് പുറപ്പെട്ട് 2.45ന് കോഴഞ്ചേരി, 3.30ന് മല്ലപ്പള്ളി വഴി 5ന് കോട്ടയത്ത് എത്തും. തിരിച്ച് 5.30ന് കോട്ടയത്തുനിന്ന് പുറപ്പെട്ട്, 7ന് മല്ലപ്പള്ളി, 7.45ന് കോഴഞ്ചേരി, 8.45ന് അടൂരിൽ യാത്ര അവസാനിപ്പിക്കും.