ചെങ്ങന്നൂർ: തിട്ടമേൽ കൃഷ്ണവിലാസം വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ ഉണ്ണികൃഷ്ണൻ (31) രക്താർബുദത്തിന് ചികിത്സിക്കാൻ സുമനസുകളുടെ സഹായം തേടുന്നു. 2020 മാർച്ചിൽ പല്ല് വേദനയെത്തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 9 മാസം തിരുവനന്തപുരം ആർ സി സിയിൽ ചികിത്സിച്ചു. തുടർ ചികിത്സക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് അയച്ചെങ്കിലും അവിടെ കൊവിഡ് ആശുപത്രിയായതിനാലും രോഗം ഗുരുതരമായതിനാലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സാചെലവ് താങ്ങാൻ കഴിയുന്നില്ല.. ദിവസം 7000 രൂപയോളമാണ് വേണ്ടി വരിക. . ഉണ്ണികൃഷ്ണന്റെ പിതാവും മാതാവും രോഗബാധിതരായി കഴിയുകയാണ്. ഉണ്ണികൃഷ്ണൻ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോയാണ് കുടുംബം പോറ്റിയിരുന്നത്. നിസഹായ അവസ്ഥ കണ്ട് മുൻപ് വീട് വാടകയ്ക്ക് വീടുനൽകിയിരുന്നവരാണ് കുടുംബത്തെ അവരോടൊപ്പം താമസിപ്പിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണനെ പരിചരിക്കേണ്ടതിനാൽ സഹോദരി ജോലി ഉപേക്ഷിച്ചു. സുമനസുകളുടെ സഹായം തേടി ഉണ്ണികൃഷ്ണന്റെ പേരിൽ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ .ജി A/c നമ്പർ10240100393024 IFSC_FDRL0001024 ചെങ്ങന്നൂർ ബ്രാഞ്ച് . ഫോൺ: 9744586238