റാന്നി: റാന്നിയിൽ കാർഷിക ആവശ്യങ്ങൾക്കായി നൽകിയിട്ടുള്ള കൈവശഭൂമിയിൽ (ആരബിൾ ഭൂമി) അവകാശം സ്ഥാപിക്കാനുള്ള വനംവകുപ്പ് നീക്കത്തിനെതിരെ പ്രതിഷേധം. റവന്യൂ, വനം ഭൂമികൾ വേർതിരിക്കുന്ന ജണ്ടകൾ പൊളിച്ചുനീക്കാനാണ് വനംവകുപ്പിന്റെ ശ്രമം. നേരത്തെ വനമേഖലയോടു ചേർന്നു കിടക്കുന്ന ചേത്തയ്ക്കൽ വില്ലേജിലെ 781 1ൽപെട്ട 566.56 ഹെക്ടർ ആരബിൾ ഭൂമിയിൽ കൈവശാവകാശം സ്ഥാപിക്കാൻ റാന്നി ഡി.എഫ്.ഒ പുറപ്പെടുവിച്ച ഉത്തരവാണ് വിവാദമായത്. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ അനുമതിയോടെയുള്ള ഉത്തരവ് വനംമന്ത്രി അടക്കം തള്ളിയെങ്കിലും പിൻവലിക്കാൻ തയാറായില്ല. തുടർന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഇടപെട്ട് ഉത്തരവ് മരവിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതും മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വീണ്ടും നടപടികളുമായി വനം ഉദ്യോഗസ്ഥൻ രംഗത്തെത്തിയിരിക്കുന്നത്. വ്യക്തിപരമായ താത്പര്യങ്ങൾക്കുവേണ്ടിയാണ് ശ്രമമെന്ന് ആരോപണമുയർന്നു. വനത്തിനും ആരബിൾ ഭൂമിക്കും അതിരുകൾ ഇല്ലെന്ന് വരുത്താനാണ് ശ്രമം. കൈവശക്കാരെ ദോഷകരമായി ബാധിക്കുന്ന നീക്കത്തിലൂടെ വീണ്ടും സർവേകളും നടപടിക്രമങ്ങളും നടത്തുകയാണ് അടുത്ത ലക്ഷ്യം. ഇത് പട്ടയത്തിന് അർഹതയുള്ള നിരവധി പേരെയാണ് ബാധിക്കും.

സർക്കാർ വിരുദ്ധത ഉയർത്തിക്കൊണ്ടുവരാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ആരബിൾ ലാൻഡ് ഏറ്റെടുക്കാൻ ഉന്നത ഉദ്യേഗസ്ഥൻ ഉത്തരവ് ഇറക്കിയതെന്ന്

രാജു ഏബ്രഹാം എം.എൽ.എ പറഞ്ഞു.