തിരുവല്ല: അയൽവാസിയുടെ ആക്രമണത്തിൽ വൃദ്ധയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിരണം കാഞ്ഞിൽമൂട്ടിൽ കോളനിയിൽ സിസിലി ചെല്ലപ്പൻ (70 ) നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് മൂന്നിനാണ് സംഭവം. സിസിലിയുടെ അയൽവാസിയായ വിഷ്ണുവാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ വീടിന്റെ വാതിലും ജനാലകളും ഗൃഹോപകരണങ്ങളും തകർന്നു. തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ സിസിലിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിനെതിരെ കേസെടുത്തതായും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.