arrest
സുനിൽകുമാർ

തിരുവല്ല: പത്തനംതിട്ട,കോട്ടയം,ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ചങ്ങനാശേരി ചീരംചിറ ഭഗവതിപറമ്പിൽ വീട്ടിൽ സുനിൽകുമാർ (മസ്താൻ - 41) നെ ജില്ലാ ആന്റി നാർക്കോട്ടിക് ടീം അറസ്റ്റുചെയ്തു. വെണ്ണിക്കുളം മന്ദംകുഴി വീട്ടിൽ വാടകയ്ക്ക് താമസിച്ചാണ് കച്ചവടം നടത്തിയിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇടനിലക്കാർ മുഖാന്തിരം കഞ്ചാവ് എത്തിച്ചശേഷം മൊത്തമായും ചില്ലറയായുമാണ് വിൽപ്പന. ആൾതാമസം കുറവുള്ള സ്ഥലങ്ങളിൽ വീട് വാടകയ്ക്കെടുത്ത് ആവശ്യക്കാർ ബന്ധപ്പെടുന്നതനുസരിച്ച് കാറിലും ബൈക്കിലുമായി കഞ്ചാവ് എത്തിച്ചുകൊടുക്കും. പുറമറ്റത്ത് വച്ചാണ് കഞ്ചാവ് പൊതികളുമായി ഇയാൾ പിടിയിലാവുന്നത്. തുടർന്ന് വാടകവീട്ടിൽ നിന്ന് കൂടുതൽ കഞ്ചാവ് പൊതികളും ത്രാസും കണ്ടെത്തി. ജില്ലയിലെ പ്രധാന കച്ചവടക്കാരെക്കുറിച്ചുള്ള വിവരങ്ങളും ഇയാളിൽ നിന്ന് ലഭിച്ചു. . നിരവധി ക്രിമിനൽ, കഞ്ചാവ് കേസുകളിൽ ഇയാൾ പ്രതിയാണ്. . ജില്ലാ നാർക്കോട്ടിക്ക് ഡിവൈ.എസ്.പി പ്രദീപ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.ജോസ്, ആറൻമുള സി.ഐ.സന്തോഷ് കുമാർ, കോയിപ്രം എസ്,ഐ രാജേഷ്, എസ്.ഐ പ്രസാദ്, ടീം അംഗങ്ങളായ എ.എസ്.ഐമാരായ വിൽസൺ, അജികുമാർ ആർ, സി.പി. ഒ മാരായ മിഥുൻ ജോസ്, ശ്രീരാജ്, സുജിത്ത്, ശ്രീകുമാർ, കോയിപ്രം സ്റ്റേഷൻ എ.എസ്.ഐമാരായ വിനോദ്, മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.