കോഴഞ്ചേരി: കോഴഞ്ചേരിയിലെ സി.കേശവൻ സ്‌ക്വയറിന്റെ പുനരുദ്ധാരണത്തിന് സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചു. എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരിയുണിയൻ നേതൃത്വത്തിന്റെ അഭ്യർത്ഥന പ്രകാരം വീണാ ജോർജ് എം.എൽ.എ സർക്കാരിന് ശുപാർശ നൽകിയതിനെ തുടർന്നാണ് തുക അനുവദിച്ചത്.
തിരുകൊച്ചി മുഖ്യമന്തിയും എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറിയുമായ സി.കേശവന്റെ വെങ്കല പ്രതിമയും സ്ക്വയറും നവീകരിച്ച് വർണ്ണാഭമാക്കുന്നതിനാണ് തുക അനുവദിച്ചത്.
കോഴഞ്ചേരി യൂണിയൻ നേതാക്കളുമായി ചർച്ച നടത്തിയ വീണാജോർജ് സി. കേശവൻ സ്‌ക്വയർ സന്ദർശിച്ചു. യൂണിയൻ നേതാക്കൾ ഒപ്പമുണ്ടായിരുന്നു. യൂണിയൻ പ്രസിഡന്റ് മോഹന ബാബുവും സെക്രട്ടറി ജി. ദിവാകരനും വീണാ ജോർജിനെ അഭിനന്ദനമറിയിച്ചു.