പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കലത്തൂർ ജി.എച്ച്.എസ്.എസ്, തുമ്പമൺ ജി.യു.പി.എസ് എന്നീ സ്‌കൂളുകളിൽ പൂർത്തീകരിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഫെബ്രുവരി ആറിന് രാവിലെ 10ന് ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. കലത്തൂർ സ്കൂളിൽ പ്ലാൻഫണ്ടിൽ നിന്നു മൂന്നു കോടി രൂപയോളം വിനിയോഗിച്ച് പൂർത്തിയാക്കിയ ഹയർ സെക്കൻഡറി ബ്ലോക്കിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. പുതിയ ബ്ലോക്കിൽ എല്ലാ ക്ലാസ് റൂമുകളും സ്മാർട് റൂമുകളാണ്. ചടങ്ങിൽ അഡ്വ.കെ.യു ജനീഷ്‌കുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.തുമ്പമൺ സ്കൂളിൽ ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ സ്മാർട്ട് ക്ളാസ് റൂം കെട്ടിടത്തിന്റെ ഉദ്ഘാടനമാണു നടക്കുന്നത്.ചിറ്റയം ഗോപകുമാർ എം.എൽ.എയും ജനപ്രതിധികളും പങ്കെടുക്കും.