manju
എസ്.ബി.ഐ ശാഖയിലുണ്ടായ തീപിടുത്തം അണയ്ക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ

പത്തനംതിട്ട : ആലുക്കാസ് ജൂവലറിക്ക് സമീപത്തെ എസ്.ബി.ഐ ശാഖയുടെ രണ്ടാം നിലയിൽ സ്ഥാപിച്ചിട്ടുള്ള ഇൻവർട്ടറിന് തീ പിടിച്ചത് പരിഭ്രാന്തിക്ക് ഇടയാക്കി. ഇന്നലെ വൈകിട്ട് 3.30നാണ് സംഭവം. ബാറ്ററി ബന്ധിപ്പിച്ചിരുന്ന ഇൻവർട്ടറിൽ നിന്നും പുക ഉയർന്ന ഉടൻ തന്നെ ബാങ്കിലെ അപകട മുന്നറിയിപ്പ് അലാറം മുഴങ്ങി. ഉടൻ തന്നെ ബാങ്കിലെ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് ജീവനക്കാർ തീ അണച്ചു. വിവരമറിഞ്ഞ് ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. ഇൻവർട്ടർ തകരാറാണ് പുക ഉയരാൻ കാരണമെന്ന് ഫയർഫോഴ്‌സ് പറഞ്ഞു. ബാങ്ക് താഴത്തെ നിലയിലാണ് പ്രവർത്തിക്കുന്നത്. മുകൾ നിലയിൽ ഓഫീസ് സംവിധാനമുണ്ട്. ബാറ്ററിയും ഇൻവെർട്ടറും സൂക്ഷിക്കുന്നത് ഇവിടെയാണ്.