പത്തനംതിട്ട: നഗരസഭ വക കെട്ടിടങ്ങളിൽ നിന്ന് വാടക കുടിശികയിനത്തിൽ നഗരസഭയ്ക്ക് ലഭിയ്ക്കാനുള്ളത് 1,26,11175 രൂപയെന്ന വിവരാവകാശ രേഖ. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് നഗരസഭ വിവരാവകാശ ഉദ്ധ്യോഗസ്ഥനിൽ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ. തുക അടയ്ക്കാൻ നോട്ടീസ് നൽകിയിട്ടും വാടക ഒടുക്കാത്ത കടമുറികൾ പൂട്ടി സീൽ ചെയ്യുന്ന നടപടി ആരംഭിച്ചു.മാർക്കറ്റ് ,ഓപ്പൺ സ്റ്റാൾ, പഴയ നഗരസഭാ ഓഫീസ് ബിൽഡിംഗ്, മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സ്, ബങ്ക്, പഴയ ലൈബ്രറി ഷോപ്പിംഗ് കോംപ്ലക്‌സ്,പുതിയ ബസ്റ്റാന്റ് എന്നീ നഗരസഭയുടെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കടമുറികളിൽ നിന്നാണ് ഇത്രയും തുക നഗരസഭയ്ക്ക് ലഭിക്കാനുള്ളത്.