തിരുവല്ല: കൊവിഡ് പ്രതിസന്ധിഘട്ടത്തിൽ പ്രതിരോധത്തിന് മുന്നിൽനിന്ന് പടനയിച്ച നോഡൽ മെഡിക്കൽ ഓഫീസർ ഡോ.മാമ്മൻ പി.ചെറിയാന് പൗരാവലിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന്‌ ഉഴവൂരിലേക്കാണ് ഡോ.മാമ്മൻ സ്ഥലം മാറിപ്പോകുന്നത്. യാത്രയയപ്പ് സമ്മേളനം തിരുവല്ല സബ് കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്,തഹസിൽദാർ പി.ജോൺ വർഗീസ്,സാം ഈപ്പൻ, അഡ്വ.സതീഷ് ചാത്തങ്കരി,അഡ്വ.പ്രമോദ് ഇളമൺ,അഡ്വ.ശ്യാം മണിപ്പുഴ, അരുന്ധതി അശോക് തുടങ്ങിയവർ പ്രസംഗിച്ചു.