തിരുവല്ല: ടി.കെ.റോഡിൽ വള്ളംകുളത്ത് കാടുപിടിച്ച് മാലിന്യം നിറഞ്ഞുകിടന്ന പഴയ പാലം ജനകീയ കൂട്ടായ്മ ശുചീകരിച്ചു. പുതിയ പാലം വന്നതോടെ ഉപയോഗശൂന്യമായ ഈ പാലത്തിലാണ് മയക്കുമരുന്ന് മാഫിയ തമ്പടിച്ചിരുന്നത്. കവിയൂർ, ഇരവിപേരൂർ പഞ്ചായത്തുകളുടെ അതിർത്തിയാണ് പാലം. കവിയൂരിലെ ഒൻപതും ഇരവിപേരൂരിലെ ഒന്നും വാർഡുകൾ ചേർന്നാണ് ശുചീകരിച്ചത്. ഈ പാലത്തിലൂടെ മാലിന്യം വലിച്ചെറിഞ്ഞ് മണിമലയാറിനെ മലിനീകരിക്കുന്ന വ്യക്തികളെക്കുറിച്ച് അറിവ് നൽകാൻ ജനകീയ സ്‌ക്വാ സ്‌ക്വാഡുകൾ രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി,ബർസിലി ജോസഫ്,വർഗീസ്,മന്മഥൻ നായർ, ജിബി,ബെനോ, പ്രകാശ് പണിക്കർ, അജിത് തുടങ്ങിയവർ പങ്കെടുത്തു.