കോന്നി : ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രമാടം വില്ലേജ് ഓഫീസ് അടച്ചു. കഴിഞ്ഞ ദിവസം ഒരു ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവർക്കും കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതോടെ ഇന്നലെ ഓഫീസ് താൽക്കാലികമായി അടയ്ക്കുകയായിരുന്നു. പൂങ്കാവ് മാർക്കറ്റ് ദിവസം കൂടിയായ ഇന്നലെ നിരവധി ആളുകളാണ് വിവിധ ആവശ്യങ്ങൾക്ക് ഇവിടെ എത്തിയത്. രാവിലെ 11വരെയും ഓഫീസ് തുറക്കാതിരുന്നതിനെ തുടർന്നാണ് ആളുകൾ നടത്തിയ അന്വേഷണത്തിലാണ് രോഗവിവരം അറിയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകൾ വിവിധ ആവശ്യങ്ങൾക്ക് ഇവിടെ എത്തിയിരുന്നു. ഇവരെല്ലാം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.